കൊവിഡ് രോഗികളില്‍ 61 ശതമാനവും പ്രവാസികള്‍; കണക്കുകളുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം

By Web TeamFirst Published Jun 10, 2020, 4:54 PM IST
Highlights

ഇതിനകം മരണപ്പെട്ട  83 രോഗികളില്‍ 53 പേര്‍ വിദേശികളും 30 പേര്‍ സ്വദേശികളുമാണെന്നും മന്ത്രാലയം  അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ അവസാന അഞ്ച് ദിവസങ്ങളിലായി പതിനാറ് രോഗികളാണ് കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട  കണക്കുകള്‍ പ്രകാരം ജൂണ്‍ 4 വരെ 67 പേരാണ് ഒമാനില്‍ കൊവിഡ്  മൂലം മരണപ്പെട്ടത്. എന്നാല്‍ ജൂണ്‍ 9 ചൊവ്വാഴ്ചയോടെ മരണസംഖ്യ 83 ആയി ഉയരുകയുണ്ടായി.

ഇതിനകം മരണപ്പെട്ട 83 രോഗികളില്‍ 53 പേര്‍ വിദേശികളും 30 പേര്‍ സ്വദേശികളുമാണെന്ന് മന്ത്രാലയം അറിയിച്ചു. ജൂണ്‍ 9  വരെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 18198 ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍  11107  പേര്‍ വിദേശികളും 7091 സ്വദേശികളാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു

click me!