ഒമാനില്‍ കൊവിഡ് ബാധിച്ച് 67കാരന്‍ മരിച്ചു

Published : May 06, 2020, 10:41 AM ISTUpdated : May 06, 2020, 11:20 AM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് 67കാരന്‍ മരിച്ചു

Synopsis

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.  രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം  2735 ആയി.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 67 വയസുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന്   പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ എട്ടു വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരിച്ചത്.

രാജ്യത്ത് കൊവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം പതിമൂന്നായി. ആദ്യ മരണം ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 31നായിരുന്നു. രണ്ടാമത്തെ മരണം  ഏപ്രില്‍ 4 ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ രണ്ടുപേരും 77വയസ്സ് പ്രായമായിരുന്ന ഒമാന്‍ സ്വദേശികളായിരുന്നു. 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി ഏപ്രില്‍ 9ന് മരിച്ചു. ഇതാണ് രാജ്യത്തെ മൂന്നാമത്തെ മരണം. ഏപ്രില്‍ 12ന് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു., 37കാരനായ പ്രവാസി ആണ്  മരണപ്പെട്ടത്. അഞ്ചാമത്തെ മരണം 66വയസുള്ള ഒരു ഗുജറാത്ത് സ്വദേശിയുടേതായിരുന്നു. ഇദ്ദേഹം മത്ര സൂഖില്‍ വ്യാപാരം ചെയ്തു വരികയായിരുന്നു. 

കൊവിഡ് 19 മൂലം മലയാളിയായ ഡോക്ടര്‍ രാജേന്ദ്രന്‍ നായരുടെ മരണമായിരുന്നു ഒമാനിലെ ആറാമത്തെ മരണം. ഏപ്രില്‍ 17 വൈകിട്ട് 4 45തിനായിരുന്നു ചങ്ങനാശേരി പെരുന്ന സ്വദേശിയായ ഡോക്ടര്‍ പി രാജേന്ദ്രന്‍ നായര്‍ മരണപ്പെട്ടത്. കൊവിഡ് 19 വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് അവസാനവാരത്തോടു കൂടി 'അല്‍ നാദ' ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ  തുടര്‍ന്ന്  റോയല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 40 വര്‍ഷത്തിലേറെയായി  മസ്‌കറ്റിലെ റൂവിയില്‍ 'ഹാനി ക്ലിനിക്' എന്ന സ്വകാര്യ ആരോഗ്യസേവന കേന്ദ്രം നടത്തി വരികയായിരുന്നു രാജേന്ദ്രന്‍ നായര്‍. രാജ്യത്ത്  കൊവിഡ് വൈറസ് ബാധ മൂലം മരണപ്പെട്ട ആദ്യ മലയാളിയാണ് അദ്ദേഹം.

59 വയസുള്ള സ്ഥിരതാമസക്കാരനായ വിദേശി ഏപ്രില്‍ 19ന് മരിച്ചതാണ് രാജ്യത്തെ ഏഴാമത്തെ മരണം. ഏപ്രില്‍ 21 രാവിലെ 53കാരനായ ഒരു ബംഗ്ലാദേശ് സ്വദേശി മരിച്ചതാണ് കൊവിഡ് 19 വൈറസ് മൂലം റിപ്പോര്‍ട്ട് ചെയ്ത എട്ടാമത്തെ മരണം. 57വയസുള്ള  ഒരു വിദേശി ഏപ്രില്‍ 23ന് മരിച്ചു. ഇതാണ് രാജ്യത്തെ ഒന്‍പതാമത്തെ മരണമായി ഒമാന്‍ ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയത്. ഏപ്രില്‍ 24 ന് 74 വയസുള്ള  ഒമാന്‍ പൗരന്‍ മരിച്ചതാണ് കൊവിഡ് 19 വൈറസ് ബാധ മൂലം രാജ്യത്തെ പത്താമത്തെ മരണം. 33 വയസുള്ള ഒരു ഒമാന്‍ സ്വദേശി ഏപ്രില്‍ 30ന്  മരണപ്പെടുകയുണ്ടായി. മെയ് രണ്ടിന് 60 വയസുള്ള ഒരു വിദേശിയുടെ മരണമാണ് ഒമാനിലെ പന്ത്രണ്ടാമത്തെ കൊവിഡ് ബാധ മൂലമുള്ള മരണം. ഇതുവരെ രാജ്യത്ത് വൈറസ്  ബാധിച്ചത് 2735 പേര്‍ക്കാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമിച്ചു, പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി
മെട്രോ സ്റ്റേഷനിൽ യുവതി പ്രസവിച്ചു, ദമ്പതികൾക്ക് ഇരട്ടി മധുരമായി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ! സംഭവം റിയാദിൽ