സൗദിയില്‍ വിറക് വില്‍പന നടത്തിയ ഇന്ത്യക്കാരടക്കം 69 പേര്‍ പിടിയില്‍

By Web TeamFirst Published Dec 10, 2020, 12:33 PM IST
Highlights

റിയാദ്, മക്ക, മദീന, ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, വടക്കന്‍ മേഖല, തബൂക്ക് എന്നീ ഭാഗങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.പുതിയ നിയമ പ്രകാരം വിറകു കടത്തിന് ഏറ്റവും കുറഞ്ഞ പിഴ 10,000 റിയാലാണ്.

റിയാദ്: മരുഭൂമില്‍ നിന്നും ശേഖരിച്ച വിറകുകള്‍ വില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. പരിസ്ഥിതി നിയമം കര്‍ശനമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. വിറകുകള്‍ കയറ്റിയ 188 വാഹനങ്ങളും പിടിച്ചെടുത്തു. രാജ്യത്ത് മരങ്ങള്‍ മുറിക്കുന്നതും വില്‍ക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. തണുപ്പുകാലമായതോടെയാണ് പരിശോധന ശക്തമായത്. തണുപ്പു കാലം ആരംഭിച്ചതിനാല്‍ തീ കായാനുള്ള വിറക് വില്‍പന സജീവമായ സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്.

രാജ്യത്ത് പരിഷ്‌കരിച്ച പരിസ്ഥിതി നിയമം പ്രകാരം മരങ്ങള്‍ മുറിക്കുന്നതും വിറക് കടത്തുന്നതും കുറ്റകരമാണ്. മരങ്ങള്‍ രാജ്യത്തുടനീളം വെച്ചുപിടിപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് പരിസ്ഥിതി സുരക്ഷാവിഭാഗം പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ആറ് ഇന്ത്യക്കാരടക്കം 32 വിദേശികളാണ് അറസ്റ്റിലായത്.

37 സ്വദേശികളേയും അറസ്റ്റ് ചെയ്തു. റിയാദ്, മക്ക, മദീന, ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, വടക്കന്‍ മേഖല, തബൂക്ക് എന്നീ ഭാഗങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.പുതിയ നിയമ പ്രകാരം വിറകു കടത്തിന് ഏറ്റവും കുറഞ്ഞ പിഴ 10,000 റിയാലാണ്. മരം വെട്ടിയതായി കണ്ടെത്തിയാല്‍ അരലക്ഷം റിയാല്‍ വരെ പിഴ ലഭിക്കും. പാര്‍ക്കുകളിലും തുറന്ന പ്രദേശങ്ങളിലുമുള്ള മരം നശിപ്പിച്ചാലും സമാനമാണ് ശിക്ഷ. തീ കായാന്‍ നിലത്ത് നേരിട്ട് തീയിടുന്നതും വിലക്കിയിട്ടുണ്ട്
 

click me!