
ദുബായ്: താമസമേഖലകളോടനുബന്ധിച്ച് 70 പാര്‍ക്കുകളുടെയും കളിസ്ഥലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി ദുബായ് മുന്‍സിപ്പാലിറ്റി. ഇതോടെ എമിറേറ്റിലെ പാര്‍ക്കുകളുടെ എണ്ണം 185 ആയി. താമസകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള പാര്‍ക്കുകളില്‍ പ്രവേശനം സൗജന്യമാണ്.
അഞ്ച് പ്രധാന പാര്‍ക്കുകള്‍ ആധുനിക സൗകര്യങ്ങളോടെ ദുബായില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മംസാര്‍ ബീച്ച്, ക്രീക്, മുഷ്‌റിഫ്, സബീല്‍, സഫ പാര്‍ക്കുകള്‍ എന്നിവയാണിവ. ബര്‍ഷ, അല്‍ഖൂസ്, അല്‍ നഹ്ദ, ഖിസൈസ്, അല്‍ ഖവാനീജ് എന്നീ ജലാശയ പാര്‍ക്കുകള്‍ക്ക് പുറമെയാണിത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന പാര്‍ക്കുകള്‍ക്ക് മെയ് മാസത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ വഴി നാട്ടിലേക്ക് മടങ്ങുന്നവര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam