സൗദിയിൽ ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തി

Published : May 07, 2025, 05:30 PM ISTUpdated : May 07, 2025, 05:31 PM IST
സൗദിയിൽ ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തി

Synopsis

കഴിഞ്ഞ മാസം രാജ്യത്തുടനീളം 2077 പരിശോധന സന്ദർശനങ്ങൾ നടത്തി

റിയാദ്: രാജ്യത്ത് ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തിയതായി ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള ദേശീയ സംരംഭം അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ മാസം നടത്തിയ പരിശോധനയിലാണിത്. കഴിഞ്ഞ മാസം രാജ്യത്തുടനീളം 2077 പരിശോധന സന്ദർശനങ്ങൾ നടത്തി. പഴം, പച്ചക്കറി ചില്ലറ വിൽപ്പന, ആഡംബര വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും ചില്ലറ വിൽപ്പന, വാണിജ്യ സലൂണുകൾ, കാറ്ററിങ്, കെട്ടിട നവീകരണങ്ങൾ, റസ്റ്റോറൻറുകൾ എന്നീ പ്രവർത്തന മേഖലകൾ എന്നിവയിലെല്ലാമാണ് പരിശോധന നടന്നത്. 

സൗദിയിൽ നിയമവിരുദ്ധമാണ് ബിനാമി ബിസിനസ്. അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയുള്ള കുറ്റകൃത്യമാണ്. കൂടാതെ കോടതി വിധികൾക്ക് ശേഷം അനധികൃത ഫണ്ടുകൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യുക, സ്ഥാപനം അടച്ചുപൂട്ടുക, ബിസിനസ് ലിക്വിഡേറ്റ് ചെയ്യുക, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുക, വാണിജ്യ പ്രവർത്തനങ്ങൾ തടയുക, സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കുക, വിദേശികളാണെങ്കിൽ നാടുകടത്തുക, അവരെ ജോലിയിലേക്ക് മടങ്ങുന്നത് തടയുക  തുടങ്ങിയവയും ശിക്ഷാ നടപടികളിലുൾപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി