തൊഴില്‍-താമസ നിയമലംഘനം; 79 പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published May 3, 2019, 3:50 PM IST
Highlights

അനധികൃതമായി രാജ്യത്ത് കടന്നവരുള്‍പ്പെടെ നിരവധി തൊഴില്‍, താമസ നിയമ ലംഘകരെ പിടികൂടിയെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മസ്കത്ത്: ഒമാനില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം 79 പ്രവാസികള്‍ അറസ്റ്റിലായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ മസ്കത്തിലാണ് പൊലീസ് ആസ്ഥാനത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന നടത്തിയത്. അനധികൃതമായി രാജ്യത്ത് കടന്നവരുള്‍പ്പെടെ നിരവധി തൊഴില്‍, താമസ നിയമ ലംഘകരെ പിടികൂടിയെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലായവര്‍ എല്ലാവരും ഏഷ്യക്കാരാണെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. 

click me!