
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് 819 ആയി ഉയര്‍ന്നു. ഇന്ന് 36 പേരാണ് മരിച്ചത്. ഇതിനിടെ രാജ്യത്ത് ഇതുവരെ പത്ത് ലക്ഷത്തിലേറെ കൊവിഡ് പരിശോധനകളാണ് നടന്നത്. 10,19,812 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 1,12,288 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 77,951 പേര്‍ക്ക് അസുഖം ഭേദമായി. 33,515 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 1693 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. ഇന്ന് 3717 പേരില്‍ പുതുതായി രോഗം സ്ഥിരീകരിക്കുകയും 1615 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
റിയാദ്, മക്ക, ജിദ്ദ, ഹുഫൂഫ്, ദമ്മാം, ബീഷ, തബൂക്ക്, അറാര്‍, സബ്യ എന്നിവിടങ്ങളിലാണ് ഇന്ന് മരണങ്ങള്‍ സംഭവിച്ചത്. പുതിയ രോഗികള്‍: റിയാദ് 1317, ജിദ്ദ 460, ഹുഫൂഫ് 194, ദമ്മാം 189, ഖത്വീഫ് 157, മക്ക 140, മദീന 127, ത്വാഇഫ് 127, അല്‍ഖോബാര്‍ 103, ദറഇയ 63, മുസാഹ്മിയ 55, ദഹ്‌റാന്‍ 52, അബഹ 50, അല്‍മുബറസ് 47, ഹാഇല്‍ 42, ജുബൈല്‍ 41, വാദി ദവാസിര്‍ 34, അല്‍അയൂന്‍ 33, സഫ്വ 33, ബുറൈദ 31, അല്‍ഖര്‍ജ് 28, യാംബു 24, ഹുത്ത ബനീ തമീം 23, റാസതനൂറ 21, െബയ്ഷ് 21, ജീസാന്‍ 20, നജ്‌റാന്‍ 17, തബൂക്ക് 17, ഖമീസ് മുശൈത് 16, വാദി ബിന്‍ ഹഷ്ബല്‍ 16, അഹദ് റുഫൈദ 15, സുലൈയില്‍ 11, അല്‍ജഫര്‍ 10, സബ്യ 10, ഹഫര്‍ അല്‍ബാത്വിന്‍ 8, അല്‍റാസ് 7, ഖുസൈബ 7, ലൈല 7, അല്‍ബാഹ 6, സകാക 6, അദം 6, ദവാദ്മി 6, താദിഖ് 6, മഹായില്‍ 5, സുല്‍ഫി 5, റുവൈദ അല്‍അര്‍ദ 5, ശഖ്‌റ 5, അല്‍ഹര്‍ജ 4, അല്‍അയ്ദാബി 4, അല്‍ദായര്‍ 4, അല്ലൈത് 4, മജ്മഅ 4, ഉനൈസ 3, അല്‍ഖൂസ് 3, അല്‍സഹന്‍ 3, ഖിയ 3, തനൂമ 3, സാംത 3, ദുര്‍മ 3, ഹുറൈംല 3, മഖ്വ 2, റിയാദ് അല്‍ഖബ്‌റ 2, സാറത് അബീദ 2, നാരിയ 2, അബൂ അരീഷ് 2, അല്‍ദര്‍ബ് 2, ഫര്‍സാന്‍ 2, ശറൂറ 2, അല്‍ഖുവയ്യ 2, തമീര്‍ 2, അല്‍അഖീഖ് 1, അല്‍ഗാര 1, അല്‍ഉല 1, അല്‍ബദാഇ 1, ബുഖൈരിയ 1, അയൂന്‍ അല്‍ജുവ 1, ഉഖ്‌ലത് സുഖൂര്‍ 1, മുസൈലിഫ് 1, ഖുന്‍ഫുദ 1, അല്‍ഖറഇ 1, ഖുര്‍മ 1, ദലം 1, റാനിയ 1, അല്‍നമാസ് 1, ദഹ്‌റാന്‍ അല്‍ജനൂബ് 1, ബീഷ 1, സല്‍വ 1, ബഖഅ 1, അല്‍റീത് 1, അഹദ് അല്‍മസ്‌റ 1, റാബിഗ് 1, അല്‍കാമില്‍ 1, ഹബോണ 1, അറാര്‍ 1, അഖീഖ് 1, അര്‍ത്വാവിയ 1, അല്‍ദിലം 1, ഹരീഖ് 1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ