ഒമാനില്‍ 86 വിദേശികള്‍ക്ക് കൂടി കൊവിഡ്; 238 പേര്‍ രോഗമുക്തരായി

Published : Apr 20, 2020, 12:32 PM ISTUpdated : Apr 20, 2020, 12:37 PM IST
ഒമാനില്‍ 86 വിദേശികള്‍ക്ക് കൂടി കൊവിഡ്; 238 പേര്‍ രോഗമുക്തരായി

Synopsis

144 കൊവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്.

മസ്കറ്റ്: ഒമാനിൽ ഇന്ന് 86 വിദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 144 കൊവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 1410ലെത്തിയെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

238 പേര്‍ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെയും  ഒമാനിൽ കൊവിഡ്  19 ബാധിച്ച് ഏഴു പേരാണ് മരണപ്പെട്ടിട്ടുള്ളത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ അഞ്ചു  വിദേശികളുമാണ് മരിച്ചത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ച് ദിവസം നീണ്ട അവധി, പ്രവാസികൾക്ക് സന്തോഷം; പൊതു, സ്വകാര്യ മേഖലകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ
ഫോണിൽ എമർജൻസി അലർട്ട് വരുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, മാർഗനിർദ്ദേശങ്ങളുമായി ദുബായ് അധികൃതർ