
ദുബായ്: പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ദുബായില്‍ മരിച്ചു. അല്‍ഖൂസ് ജെംസ് ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അമീന അനും ഷറഫാണ് കഴിഞ്ഞദിവസം മരിച്ചത്. അല്‍ ജദഫിലെ അല്‍ ജലാലിയ ചില്‍ഡ്രന്‍സ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അന്ത്യം.
ഒക്ടോബര്‍ 20നാണ് പനിയുടെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമായത്. മാതാപിതാക്കള്‍ അടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറെ കാണുകയും മരുന്ന് കഴിച്ച് രോഗം മാറിയതോടെ അമീന വീണ്ടും സ്കൂളില്‍ പോകാന്‍ തുടങ്ങുകയുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശക്തമായ ഛര്‍ദ്ദിയോടെ വീണ്ടും പനി ബാധിച്ചു. അതേ ക്ലിനിക്കില്‍ തന്നെ വീണ്ടും ചികിത്സ തേടിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ നില ഗുരുതരമായി. ആന്തരിക അവയവങ്ങളിലേക്ക് അണുബാധ പകര്‍ന്നു. വൃക്കയും ഹൃദയവും തലച്ചോറുമുള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് അണുബാധയേറ്റതോടെ അല്‍ ജലാലിയ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയോളം ഇവിടെ വെൻറിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam