യുഎഇ പാസ്‍പോര്‍ട്ടിന് ലോക രാജ്യങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനം

By Web TeamFirst Published Nov 1, 2018, 11:56 AM IST
Highlights

യുഎഇ പൗരന്മാര്‍ക്ക് 113 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. ആകെ 162 രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ലെന്ന് സാരം.

അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‍പോര്‍ട്ടിന് നാലാം സ്ഥാനം. ആർടൻ ക്യാപിറ്റൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള സൂചികയിലാണ് ഒന്‍പതാം സ്ഥാനത്ത് നിന്ന് യുഎഇ നാലാം സ്ഥാനത്തെത്തിയത്. നിലവില്‍ ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇയുടെ സ്ഥാനം.

യുഎഇ പൗരന്മാര്‍ക്ക് 113 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. ആകെ 162 രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ലെന്ന് സാരം.   34 രാജ്യങ്ങളില്‍ മാത്രമാണ് വിസ വേണ്ടത്. സിംഗപ്പൂര്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ പാസ്‍പോര്‍ട്ടിനാണ് ഒന്നാം സ്ഥാനം. 165 രാജ്യങ്ങളിലേക്ക് ഇവര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ല. 

ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്റ്, ലക്സംബര്‍ഗ്, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്റ്സ്, സ്പെയിന്‍, നോര്‍വെ, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ 11 രാജ്യങ്ങളുടെ പാസ്‍പോര്‍ട്ടിനാണ് രണ്ടാം സ്ഥാനം. ബെല്‍ജിയം, ഓസ്ട്രിയ, ജപ്പാന്‍, ഗ്രീസ്, പോര്‍ചുഗല്‍, സ്വിറ്റ്സര്‍ലന്റ്, ബ്രിട്ടണ്‍, അയര്‍ലന്റ്, കാനഡ എന്നിവയാണ് മൂന്നാം സ്ഥാനത്ത്.

click me!