92-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 1,803,650 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍; ഒരു കിലോ സ്വര്‍ണം നേടി ഭാഗ്യശാലി

Published : Sep 04, 2022, 02:09 PM ISTUpdated : Sep 06, 2022, 04:17 PM IST
92-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 1,803,650 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍; ഒരു കിലോ സ്വര്‍ണം നേടി ഭാഗ്യശാലി

Synopsis

2,8,14,16,34 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 40 പേര്‍ പങ്കിട്ടെടുത്തു.

ദുബൈ: സെപ്തംബര്‍ മൂന്ന് ശനിയാഴ്ച നടന്ന 92-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ കൂടുതല്‍ പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തി. നറുക്കെടുപ്പില്‍ 1,482 വിജയികള്‍ ആകെ 1,803,650 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 27  മില്യനയര്‍മാരെയും 187,000ലേറെ വിജയികളെയുമാണ് സൃഷ്ടിച്ചത്.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 40 പേര്‍ രണ്ടാം സമ്മാനമായ  1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 25,000 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,439 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. 

എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ ജിനേഷ്, ബിനു യുകെയില്‍ നിന്നുള്ള മുഹമ്മദ് എന്നിവരാണ് 100,000  ദിര്‍ഹം വീതം സ്വന്തമാക്കിയത്. 18674264, 18674702, 18780139 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് യഥാക്രമം ഇവര്‍ വിജയികളായത്. 

92-ാമത് മഹ്സൂസ് നറുക്കെടുപ്പിലൂടെ ഒരാളുടെ ജീവിതത്തില്‍ കൂടി ഭാഗ്യമെത്തി. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത് ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പില്‍ പങ്കെടുത്ത സെയ്ദ് എന്ന ഭാഗ്യശാലി ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കി. 17619863 എന്ന റാഫിള്‍ ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്. 

വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന മഹ്‌സൂസ്, അതിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതലുള്ള വെറും രണ്ടു വര്‍ഷത്തിലേറെ നീണ്ട കാലയളവില്‍ നിരവധി മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചു. ആകെ 265,000,000 ദിര്‍ഹത്തിലേറെ 187,000ല്‍ അധികം വിജയികള്‍ക്ക് നല്‍കിക്കൊണ്ട് മേഖലയിലും പുറത്തും മഹ്‌സൂസ് ജനപ്രീതി നേടുന്നത് തുടരുകയാണ്.

10,000,000 ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 സെപ്തംബര്‍ 10ന് യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350  ദിര്‍ഹവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്‍റര്‍ ചെയ്യപ്പെടുന്നു. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

67 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം; കുവൈത്തിൽ സഹകരണ മേഖലയിൽ സമഗ്ര പരിഷ്കരണം
പ്രവാസി മലയാളി വനിത കുവൈത്തിൽ നിര്യാതയായി