യുഎഇയില്‍ 930 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം സ്ഥിരീകരിച്ചു

By Web TeamFirst Published Sep 11, 2020, 12:03 AM IST
Highlights

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നത്. 930 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 76,911 ആയി ഉയര്‍ന്നു

ദുബൈ: യുഎഇയില്‍ 930 hsjd]kdkd  കൂടി കൊവിഡ് സ്ഥിരീകരിച്ചു, അഞ്ച് പേര്‍ മരിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നത്. 930 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 76,911 ആയി ഉയര്‍ന്നു. 586 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി.

അഞ്ച് പേര്‍ മരിച്ചതോടെ ആകെ മരണം 398 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,076 പേരില്‍ കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ- രോഗ പ്രതിരോധമന്ത്രാലയം അറിയിച്ചു. അതേസമയം, മാർച്ച് ഒന്നിനുശേഷം സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി തീർന്നവർക്ക് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും.

പുതിയ വിസയിലേക്ക് മാറുകയോ അല്ലെങ്കിൽ എത്രയും വേഗത്തില്‍ രാജ്യം വിടുകയോ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സമയപരിധി പലതവണ നീട്ടി നൽകിയിരുന്നു. വിസാ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 11 മുതൽ ഒരു മാസംകൂടി നീട്ടി നൽകിയ കാലാവധിയാണ് ഇപ്പോൾ അവസാനിക്കുന്നത്.

ഇക്കാലയളവിൽ പിഴയൊടുക്കാതെ ഇവർക്ക് സ്വദേശത്തേക്ക് മടങ്ങാം. അതല്ലെങ്കിൽ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിർഹം വീതം പിഴ നൽകേണ്ടിവരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് തുല്യമായ ആനുകൂല്യം ഒട്ടേറെപേരാണ് പ്രയോജനപ്പെടുത്തുന്നത്. മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർ നവംബർ 17ന് മുൻപ് രാജ്യം വിട്ടാൽ മതിയാകും.

click me!