അബുദാബിയില്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും

By Web TeamFirst Published Sep 10, 2020, 11:15 PM IST
Highlights

അമിതവേഗത്തില്‍ വാഹനമോടിക്കുക, പെട്ടെന്ന് റോഡ്‌ലൈന്‍ മാറുക, ടെയില്‍ഗേറ്റിങ്, സിഗ്നല്‍ ക്രോസിങുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതെ അപകടമുണ്ടാക്കുക എന്നിങ്ങനെ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തും. 

അബുദാബി: അബുദാബിയില്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും പൊലീസ് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.

അമിതവേഗത്തില്‍ വാഹനമോടിക്കുക, പെട്ടെന്ന് റോഡ്‌ലൈന്‍ മാറുക, ടെയില്‍ഗേറ്റിങ്, സിഗ്നല്‍ ക്രോസിങുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതെ അപകടമുണ്ടാക്കുക എന്നിങ്ങനെ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തും. വാഹനങ്ങളുടെ മുന്‍സീറ്റുകളില്‍ 10 വയസ്സും അതില്‍ താഴെയുമുള്ള കുട്ടികളെ ഇരുത്തി വാഹനമോടിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 5,000 ദിര്‍ഹം പിഴ ഈടാക്കും.  7,000 ദിര്‍ഹത്തിന് മുകളിലുള്ള എല്ലാ പിഴകളും പൂര്‍ണമായി നല്‍കണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പിഴയടച്ച് മൂന്ന് മാസത്തിന് ശേഷം ഡ്രൈവര്‍മാര്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവ ലേലത്തിന് വെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 


 

click me!