93-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 1,150 വിജയികള്‍;‌ ആകെ 2,695,500 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍

By Web TeamFirst Published Sep 11, 2022, 3:20 PM IST
Highlights
  • 2, 14, 15, 24, 49 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
  • 2,000,000 ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനം 18 വിജയികള്‍ പങ്കിട്ടെടുത്തു.

ദുബൈ: സെപ്തംബര്‍ 10 ശനിയാഴ്ച നടന്ന 93-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ കൂടുതല്‍ പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തി. നറുക്കെടുപ്പില്‍ 1,150 വിജയികള്‍ ആകെ 2,695,500 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 27  മില്യനയര്‍മാരെയും 190,000 വിജയികളെയുമാണ് സൃഷ്ടിച്ചത്.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 18 പേര്‍ രണ്ടാം സമ്മാനമായ  2,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 111,111.11 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന  1,130 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. 

എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരനായ മുഹമ്മദ്, നേപ്പാള്‍ സ്വദേശിയായ സമീര്‍, സിറിയയില്‍ നിന്നുള്ള നാദിയ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 19177280, 19092846, 19069049 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് യഥാക്രമം ഇവര്‍ വിജയികളായത്. 

10,000,000 ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. സെപ്തംബര്‍  17 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350  ദിര്‍ഹവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്‍റര്‍ ചെയ്യപ്പെടുന്നു. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

click me!