പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

By Web TeamFirst Published Sep 11, 2022, 2:50 PM IST
Highlights

14 വര്‍ഷമായി ദുബൈയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

ദുബൈ: മലയാളി യുഎഇയില്‍ നിര്യാതനായി. തിരുവനന്തപുരം തൊളിക്കോട് സ്‌റ്റേഡിയം റോഡില്‍ ഹസീന മന്‍സിലില്‍ നൗഷാദ് (42) ആണ് ദുബൈയില്‍ മരിച്ചത്. ഹൃദയാഘാതം മൂലം ബര്‍ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു മരണം സംഭവിച്ചത്. 14 വര്‍ഷമായി ദുബൈയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷമായി അല്‍ഖൂസ് അല്‍ ഭവതി കമ്പനിയിലായിരുന്നു. പരേതരായ അബ്ദുല്‍ റഹ്മാന്‍-നബീസ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ ഹസീന, മക്കള്‍ അഫ്‌സന, അസ്ലം. 
ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍, അന്വേഷണം തുടങ്ങി

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഷാര്‍ജ: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ആണ് ഷാര്‍ജയില്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കിടെ വിശ്രമിക്കുന്നതിനായി പോയപ്പോള്‍ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഷാര്‍ജയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ജയേഷ്. പിതാവ്: കുഞ്ഞികൃഷ്ണന്‍, മാതാവ്: ശോഭ, ഭാര്യ: കവിത. 

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ മരിച്ച കന്യാകുമാരി മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി. 

ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ സഹകരണത്തോടെ സാജിർ യൂനിറ്റ് പ്രവർത്തകരായ ജോമി ഫിലിപ്പ്, മോഹനൻ അമ്പാടി, ഹബീബ് പൊന്നാനി, റാഫി വർക്കല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രകാശ് മരിച്ചത്. അനിത (ഭാര്യ), അക്ഷിത്, കൃതിക (മക്കൾ).

click me!