സൗദിയിൽ ഇന്ന് 970 പേര്‍ക്ക് കൂടി കൊവിഡ്; 11 മരണം

Published : Apr 19, 2021, 09:06 PM IST
സൗദിയിൽ ഇന്ന് 970 പേര്‍ക്ക് കൂടി കൊവിഡ്; 11 മരണം

Synopsis

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,508 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1087 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 11 പേർ മരിച്ചു. പുതിയതായി 970 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 896 പേർ രോഗമുക്തരായി. രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,05,940 ആയി. ഇതിൽ 3,89,598 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,834 ആയി. 

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,508 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1087 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത്  റിയാദ് പ്രവിശ്യയിലാണ്. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 438, മക്ക 227, കിഴക്കൻ പ്രവിശ്യ 131, മദീന 37, അസീർ 28, ഹായിൽ 25, ജീസാൻ 22, തബൂക്ക് 19, അൽ ഖസീം 14, വടക്കൻ അതിർത്തി മേഖല 14,  നജ്റാൻ 8, അൽ ജൗഫ് 4, അൽബാഹ 3.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനുമായുള്ള വിശ്വാസം തകർന്നു, മുറിവുകൾ ഉണങ്ങാൻ തലമുറകൾ കാത്തിരിക്കേണ്ടി വരും; നാശനഷ്ടങ്ങൾ വെളിപ്പെടുത്തി അൻവർ ഗർഗാഷ്
കുവൈത്തിൽ ഡോക്ടർമാർക്ക് നിർബന്ധിത ലൈസൻസിംഗ് പരീക്ഷ വരുന്നു