
ദുബൈ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കാസർകോട് ബദിയടുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകൾ മുഹ്സിനയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ദുബൈയിലെ കറാമയിലായിരുന്നു താമസം. മീഞ്ച മിയാപ്പാദവ് മുഹമ്മദ് ഇർഷാദ് ആണ് ഭർത്താവ്. മക്കൾ: അയ്സാൻ, ഇമാദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam