തൊഴിലിടങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം; സൗദിയില്‍ പുതിയ നിയമം

By Web TeamFirst Published Oct 5, 2019, 12:26 AM IST
Highlights

തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആകർഷകമാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.  

റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം. ജീവനക്കാരുടെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമം ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലിടങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥകൾക്ക് തൊഴിൽ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അൽ രാജ്‌ഹിയാണ് അംഗീകാരം നൽകിയത്.  

തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആകർഷകമാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.  പെരുമാറ്റ ദൂഷ്യങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള വ്യവസ്ഥകൾ, അതിക്രമങ്ങൾ തടയുന്നതിനു സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെക്കുറിച്ചു അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെല്ലാം പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

എല്ലാവിധ ചൂഷണങ്ങളും ഭീഷണികളും വിവേചനങ്ങളും തൊഴിലിടങ്ങളിലെ അതിക്രമങ്ങളായി പരിഗണിക്കും. ജോലി സമയത്തും അല്ലാത്തപ്പോഴും ജോലിയുടെ ഭാഗമായി തൊഴിലാളികൾക്കിടയിലുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും പുതിയ വ്യവസ്ഥ  ജീവനക്കാർക്ക് സംരക്ഷണം നൽകുന്നതായും മന്ത്രാലയ വ്യക്താവ് അറിയിച്ചു.
 

click me!