
റിയാദ്: ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കൊല്ലം കടയ്ക്കൽ, മടത്തറ വളവിൽ വീട്ടിൽ ജമാൽ മുഹമ്മദ് മകൻ ഷംസുദീൻ (69) ആണ് റിയാദിൽ മരിച്ചത്. റിയാദിലുള്ള മകളുടെയും ഭർത്താവിന്റെയും അടുത്തു മാർച്ച് 12നാണ് എത്തിയത്. വൃക്ക രോഗിയായ അദ്ദേഹത്തിന് ഈ മാസം 12നാണ് സുഖമില്ലാതായത്.
തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീമിലെ ഹയ്യിൽ സലാം മഖ്ബറയിൽ ഖബറടക്കി. ഭാര്യ: ഷാഹിദ ബീവി (പരേത), മക്കൾ: സനൂജ (റിയാദ്), സനോബർ ഷാ (ദുബൈ), സാജർ ഷാ (കുവൈത്ത്), മരുമക്കൾ: സക്കീർ ഹുസൈൻ, അൽഫിയ സനോബർ, തസ്ലീമ സാജർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam