പ്രവാസി മലയാളി സൗദിയിൽ മരിച്ചു, വിടപറഞ്ഞത് കൂട്ടിലങ്ങാടി സ്വദേശി

Published : Jun 18, 2025, 01:01 PM IST
abdul aziz

Synopsis

കൂട്ടിലങ്ങാടി സ്വദേശി ചുള്ളിയിൽ അബ്ദുൾ അസീസ് ആണ് മരിച്ചത്

ജിദ്ദ: പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റി സ്വദേശി ചുള്ളിയിൽ അബ്ദുൾ അസീസ് ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദയിലെ ഖുലൈസിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഖുലൈസ് ആശിപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബക്കാരുടെ അനുമതിയോടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പണി' കൊടുത്തു പ്രവാസി മുങ്ങി! നി‍ർമ്മാണ കരാറുകൾ ഏറ്റെടുത്ത് ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുത്തു, യാത്രാ വിലക്കുമായി കുവൈത്ത്
ജീവനക്കാർക്ക് 30 ശതമാനം ശമ്പള വർധന, സമ്മാനമായി ലക്ഷ്വറി കാറുകളും, വമ്പൻ പ്രഖ്യാപനം നടത്തി ഞെട്ടിച്ച് മലയാളിയുടെ കമ്പനി