
ദുബൈ: 2022 നവംബര്‍ 12 ശനിയാഴ്ച നടന്ന മഹ്‌സൂസിന്റെ 102-ാമത് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹത്തിന് മറ്റൊരു അവകാശി കൂടി. ഇതിന് പുറമെ 1,613 വിജയികള്‍ ആകെ 21,550,550 ദിര്‍ഹത്തിന്റെ സമ്മാനങ്ങളും സ്വന്തമാക്കി. ഈ വിജയത്തോടെ മഹ്‌സൂസിലൂടെ മള്‍ട്ടി മില്യനയര്‍മാരായവരുടെ എണ്ണം 30 ആയി. ഒന്നാം സമ്മാനം നേടിയ വിജയിയുടെ വിശദ വിവരങ്ങള്‍ പ്രത്യേക വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കും.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 37 പേര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 27,027 ദിര്‍ഹം വീതം സ്വന്തമാക്കി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്ന 1,573 വിജയികള്‍ 350 ദിര്‍ഹം വീതം നേടി.
എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യയില്‍ നിന്നുള്ള മേരി, ഫിലിപ്പീന്‍സ് സ്വദേശികളായ എലേറ്റീരിയോ, ജെന്നിഫര്‍ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 23343768, 23453163, 23523153 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്.
www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം മൂന്നാം സമ്മാനമായ 350 ദിര്‍ഹം എന്നിവ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്‍റര്‍ ചെയ്യപ്പെടുന്നു. ഇതിനായി 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയും അഞ്ച് സംഖ്യകളുടെ രണ്ട് സെറ്റ് തെരഞ്ഞെടുക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ