സൗദി അറേബ്യയിലെ മരുഭൂമിയില്‍ കാണാതായ ബാലനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തി

By Web TeamFirst Published Nov 12, 2022, 8:17 PM IST
Highlights

മരുഭൂമിയില്‍ ടെന്റടിച്ച് താമസിക്കാനായി എത്തിയ കുടുംബത്തിലെ 12 വയസുകാരനെ രാവിലെ കാണാതാവുകയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ കുടുംബം സുരക്ഷാ വകുപ്പുകളുടെ സഹായം തേടി. 

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ മരൂഭൂമിയില്‍ കാണാതായ ബാലനെ നീണ്ട തെരച്ചിലിനൊടുവില്‍ 24 മണിക്കൂറിന് ശേഷം കണ്ടെത്തി. ഓട്ടിസം ബാധിതനായ 12 വയസുകാരനെയാണ് കഴിഞ്ഞ ദിവസം മരുഭൂമിയില്‍ കാണാതെയായത്. പൊലീസും ഹൈവേ സുരക്ഷാ സേനയും സന്നദ്ധപ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കെടുത്തു.

മരുഭൂമിയില്‍ ടെന്റടിച്ച് താമസിക്കാനായി എത്തിയ കുടുംബത്തിലെ 12 വയസുകാരനെ രാവിലെ കാണാതാവുകയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ കുടുംബം സുരക്ഷാ വകുപ്പുകളുടെ സഹായം തേടി. മരുഭൂമിയില്‍ കാണാതാവുന്നവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്ന സന്നദ്ധ സംഘമായ ഇന്‍ജാദിലെ നിരവധി പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കാളികളായി. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. ബാലനെ കാണാതായ  പ്രദേശത്തിന് 19 കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ തെരച്ചിലില്‍ 12 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബാലനെ പിന്നീട് അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി.

Read also:  റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു; സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.  ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുന്ന സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക. 

Read also:  ഇറക്കുമതി ചെയ്‍ത മദ്യവും മയക്കുമരുന്നുകളുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

click me!