
റാസല്‍ഖൈമ: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് യുഎഇ പൊലീസ് തെളിയിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസ്. എമിറേറ്റുകളില്‍ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്ന പദ്ധതിക്കിടെയാണ് ഇത്തരമൊരു കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാറാണിതെന്ന് പൊലീസിന് വ്യക്തമായി. എന്നാല്‍ കാറിന്റെ നമ്പര്‍ പ്ലേറ്റും ലൈസന്‍സും നീക്കം ചെയ്തിരുന്നു. ഇതോടെ ചേസിസ് നമ്പര്‍ ഉപയോഗിച്ചാണ് ഉടമയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സാം അല്‍ നഖ്‍ബി അറിയിച്ചു.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് വ്യാപകമായ ക്യാമ്പയിനാണ് നടന്നുവരുന്നത്. ഇതുവരെ ഇത്തരത്തിലുള്ള 503 വാഹനങ്ങള്‍ പിടിച്ചെടുത്തു. ആറ് തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് രണ്ടാഴ്ച സാവകാശം അനുവദിക്കും. അഴുക്കുപുരണ്ട നിലയില്‍ റോഡുകളില്‍ ഉപേക്ഷിക്കപ്പെട്ടത്, നിറം മങ്ങിയത്, ലൈസന്‍സില്ലാതെ കളര്‍ മാറ്റിയത്, സീറ്റുകള്‍ എടുത്തുമാറ്റിയത്, അകത്തുള്ള വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്, സ്റ്റിയറിങ് വീല്‍ ഇല്ലാത്തത് എന്നിങ്ങനെയുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റാന്‍ സാവകാശം നല്‍കും. എന്നാല്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത കാറുകള്‍ക്ക് കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉടന്‍ തന്നെ പൊലീസ് അധികൃതര്‍ ഏറ്റെടുത്ത് കൊണ്ടുപോകും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam