മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി

By Web TeamFirst Published Jan 19, 2021, 11:02 PM IST
Highlights

അബുദാബിയിലെ ഗതാഗത സുരക്ഷ കൂടുതല്‍‌ വര്‍ദ്ധിപ്പിക്കാനും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് പൊലീസ് അറിയിച്ചു.

അബുദാബി: മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ റോഡുകളില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി അബുദാബി പൊലീസ്. ദൂരക്കാഴ്‍ച സാധ്യമാകുന്നതുവരെയുള്ള സമയങ്ങളില്‍ അബുദാബിയിലെ എല്ലാ റോഡുകളിലും വിലക്ക് പ്രാബല്യത്തിലുണ്ടാകും.

അബുദാബിയിലെ ഗതാഗത സുരക്ഷ കൂടുതല്‍‌ വര്‍ദ്ധിപ്പിക്കാനും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് പൊലീസ് അറിയിച്ചു. മഞ്ഞുള്ള സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍ റോഡിലിറക്കിയാല്‍ 400 ദിര്‍ഹം പിഴയും നാല് ട്രാഫിക് ബ്ലാക് പോയിന്റുകളും ലഭിക്കും.

ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു. 19 വാഹനങ്ങളാണ് ഈ അപകടത്തില്‍പെട്ടത്. മഞ്ഞ് കാരണം കാഴ്‍ച അസാധ്യമായതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു.

click me!