
അബുദാബി: അബുദാബിയിലെ അല്‍ ദഫ്റ മേഖലയിലെ അൽ മിർഫയ്ക്ക് സമീപമുള്ള ശൈഖ് ഖലീഫ ബിൻ സായിദ് ഇന്‍റർനാഷണൽ റോഡിൽ (E11) ഭാഗികമായി ഗതാഗത നിയന്ത്രണം. റോഡ് ഭാഗികമായി അടച്ചിടുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളോട് അനുബന്ധിച്ചാണ് ഈ നടപടി.
ഡിസംബർ 21 ഞായറാഴ്ച മുതൽ 2026 ജനുവരി 10 ശനിയാഴ്ച വരെയാണ് റോഡ് അടച്ചിടുക. ഈ ദിവസങ്ങളിൽ അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ച അഞ്ചു വരെയായിരിക്കും ഈ റോഡുകളില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുക. റോഡിന്‍റെ ഇരുവശങ്ങളിലുമായി രണ്ട് വരി പാതകൾ വീതം അടച്ചിടും. യാത്രക്കാർ ഈ സമയക്രമം മനസ്സിലാക്കി യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അബുദാബി മൊബിലിറ്റി ഈ വിവരം അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam