Big Ticket Second Chance : കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു 'സെക്കന്റ് ചാന്‍സ്' കൂടി

Published : Jan 13, 2022, 02:44 PM IST
Big Ticket Second Chance : കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു 'സെക്കന്റ് ചാന്‍സ്' കൂടി

Synopsis

2021 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ബിഗ് ടിക്കറ്റെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു അവസരം കൂടി. 'സെക്കന്റ് ചാന്‍സ്' സമ്മാന പദ്ധതി പ്രഖ്യാപിച്ചു.

അബുദാബി: കഴിഞ്ഞ ഒരു വര്‍ഷം നറുക്കെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു അവസരം കൂടി പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. സെക്കന്റ് ചാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്‍കരിക്കുകയെന്ന തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യമാണ് സെക്കന്റ് ചാന്‍സ് ക്യാമ്പയിന്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുന്നതിന് പിന്നിലെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

2021ല്‍ ബിഗ് ടിക്കറ്റിന്റെ ക്യാഷ് നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാര്‍ക്കും നന്ദി അറിയിക്കുന്നതിന് കൂടിയാണ് വ്യത്യസ്തമായ ഈ സമ്മാന പദ്ധതി. വിജയികളെ വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഉറപ്പുള്ള ക്യാഷ് പ്രൈസുമാണ് കാത്തിരിക്കുന്നത്. 2021 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ബിഗ് ടിക്കറ്റെടുത്തവരെല്ലാം സെക്കന്റ് ചാന്‍സ് സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടും. എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നിന്ന് 10 വിജയികളെയായിരിക്കും തെരഞ്ഞെടുക്കപ്പെടുക.

വിജയികളാവുന്ന പത്ത് പേര്‍ക്ക് രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കും. ഇതിന് പുറമെ ഒരു ഭാഗ്യവാന് 2,50,000 ദിര്‍ഹത്തിന്റെ (അരക്കോടി ഇന്ത്യന്‍ രൂപ) ക്യാഷ് പ്രൈസ് കൂടി ലഭിക്കും. 2022 ജനുവരി 25ന് ആയിരിക്കും സെക്കന്റ് ചാന്‍സ് സമ്മാന പദ്ധതിയുടെ വിജയികളെ ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിക്കുക. വിജയികള്‍ ആരെന്നറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കണം.

ഇതിന് പുറമെ ഇപ്പോള്‍ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും ഉറപ്പുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ടിക്കറ്റിനും 500 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

  • പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
  • പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം