പ്രണയ ദിനത്തില്‍ ജീവിതം മാറ്റിമറിക്കാന്‍ കഴിയുന്നൊരു സമ്മാനം; പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

Published : Feb 13, 2022, 03:01 PM IST
പ്രണയ ദിനത്തില്‍ ജീവിതം മാറ്റിമറിക്കാന്‍ കഴിയുന്നൊരു സമ്മാനം; പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

Synopsis

ഫെബ്രുവരി 13ന് രാത്രി 11.59 വരെയാണ് വാലന്റൈസ് ബൊണാന്‍സയില്‍ പങ്കെടുക്കാന്‍ അവസരം. അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുന്നതിനൊപ്പം വാലന്റൈന്‍സ് ബൊണാന്‍സയുടെ പ്രത്യേക ഇലക്ട്രോണിക് ഡ്രോയിലും ഉള്‍പ്പെടും. 

അബുദാബി: ഈ പ്രണയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ പര്യാപ്‍തമായൊരു സമ്മാനം നല്‍കാന്‍ അവസരം. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് വാലന്റൈന്‍സ് ബൊണാന്‍സ എന്ന പേരിലാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിജയികളാവുന്ന 12 പേര്‍ക്ക്, മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് ബിഗ് ടിക്കറ്റ് വീതം സമ്മാനമായി ലഭിക്കും.

ഫെബ്രുവരി 13ന് രാത്രി 11.59 വരെയാണ് വാലന്റൈസ് ബൊണാന്‍സയില്‍ പങ്കെടുക്കാന്‍ അവസരം. അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുന്നതിനൊപ്പം വാലന്റൈന്‍സ് ബൊണാന്‍സയുടെ പ്രത്യേക ഇലക്ട്രോണിക് ഡ്രോയിലും ഉള്‍പ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ക്കാണ് മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് 237 സീരിസ് 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുക.  വിജയികളുടെ വിവരങ്ങള്‍ ഫെബ്രുവരി 14ന് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പ്രഖ്യാപിക്കും. 

ഫെബ്രുവരിയില്‍ ബിഗ് ടിക്കറ്റെടുക്കുന്നവരെ ഉള്‍പ്പെടുത്തി മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ 24 കോടിയാണ് (1.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികളെ കാത്തിരിക്കുകയാണ്. 

മെഗാ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ക്ക് പുറമെ ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം (ഒരു കോടി രൂപ) വീതം സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പ്രതിവാര നറുക്കെടുപ്പുകളുമുണ്ടാകും. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഓരോ ബിഗ് ടിക്കറ്റിന്റെയും വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. 237-ാം സീരിസ് നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിന് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കണം. ബിഗ് ടിക്കറ്റിലൂടെ അടുത്ത കോടീശ്വരനാവാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളതെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു. വ്യവസ്ഥകളും നിബന്ധനകളും ബാധകം.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി
വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്