
അബുദാബി: റഷ്യന്‍ പ്രസിഡന്റ് (Russian President) വ്‌ലാഡിമര്‍ പുടിനുമായി (Vladimir Putin) അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് (Sheikh Mohamed bin Zayed Al Nahyan) ചര്‍ച്ച നടത്തി. ചൊവ്വാഴ്ച പുടിനെ ഫോണില്‍ വിളിച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. യുക്രൈന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
ആഗോള എണ്ണ വിപണിയിലെ സുസ്ഥിരത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണുന്നതിന് മറ്റ് പാര്‍ട്ടികളുമായുള്ള സഹകരണം യുഎഇ തുടരുമെന്ന് അബുദാബി കിരീടാവകാശി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
റഷ്യക്കാര്‍ക്ക് ഇനി 'ആപ്പിള്‍' ഇല്ല: റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി
ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു, യുക്രൈനിൽ കുടുങ്ങിയവർക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ
വാഷിങ്ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. പുടിന്റെ കണക്കുകൂട്ടൽ തെറ്റിയെന്നും യുക്രൈൻ ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് യാതൊരു ധാരണയും ഇല്ലെന്നും ബൈഡൻ പറഞ്ഞു. അമേരിക്ക യുക്രൈനിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് പറഞ്ഞ അദ്ദേഹം പുടിനെ സ്വേച്ഛാധിപതിയെന്നും വിമർശിച്ചു.
ആക്രമണം കടുപ്പിച്ച് റഷ്യ
കീവിലെ ടെലിവിഷൻ ടവർ റഷ്യ തകർത്തു, 5 പേർ കൊല്ലപ്പെട്ടു. കീവിലെ തന്ത്രപ്രധാന മന്ദിരങ്ങൾക്ക് സമീപം ഉള്ളവർ ഒഴിയണമെന്ന് റഷ്യ ആവശ്യപ്പെട്ടു. കൂടുതൽ കടുത്ത ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണ് പുടിന്റെ പട്ടാളം. കാർകീവിലെ ഫ്രീഡം സ്ക്വയർ തകർത്ത സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങൾ കിട്ടി.
കീവിനെ ലക്ഷ്യമാക്കി നീങ്ങുന്ന 64 കിലോമീറ്റർ നീളമുള്ള സൈനികവ്യൂഹം 72 മണിക്കൂറിനുള്ളിൽ നഗരം വളഞ്ഞേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സൈനിക വ്യൂഹത്തിന്റെ നീക്കം മന്ദഗതിയിലെന്ന് ഉപഗ്രഹ ചിത്രങ്ങൾ പറയുന്നു. ഇപ്പൊൾ കീവിന് 28 കിലോമീറ്റർ അകലെയാണ് ഈ സൈനിക വ്യൂഹം ഉള്ളത്.
അതിർത്തിയിലെ 2 ലക്ഷം റഷ്യൻ സൈനികരിൽ 80 ശതമാനവും ഇപ്പൊൾ യുക്രൈന് ഉള്ളിൽ കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. കാർഖീവിന്റെയോ മരിയോപോളിന്റെയോ നിയന്ത്രണം ഇപ്പോഴും റഷ്യക്കില്ലെന്നാണ് അമേരിക്ക. എന്നാൽ ചില ചെറുനഗരങ്ങൾ റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. കീവിന്റെ പടിഞ്ഞാറുള്ള പട്ടണമായ സൈറ്റോമിറിൽ മിസൈൽ ആക്രമണത്തിൽ രണ്ടു മരണം നടന്നു. യുദ്ധവാർത്തകൾക്ക് റഷ്യയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പുടിൻ ഭരണകൂടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ