അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സമ്മർ ക്യാമ്പ് സമാപിച്ചു

Published : Jul 17, 2024, 05:33 PM ISTUpdated : Jul 17, 2024, 05:34 PM IST
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സമ്മർ ക്യാമ്പ് സമാപിച്ചു

Synopsis

ഇൻഫോ സ്കിൽ ഡയറക്ടർ നസ്രിന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പ് വൈവിധ്യങ്ങളായ പരിപാടികളാൽ വ്യത്യസ്തത പുലർത്തി.

അബുദാബി: ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ എഡ്യൂക്കേഷൻ വിങ്ങിന് കീഴിൽ സംഘടിപ്പിച്ച ഇൻസൈറ്റ് ദശദിന സമ്മർ ക്യാമ്പ് സമാപിച്ചു. ഇസ്ലാമിക് സെന്റർ പ്രധാന ഹാളിൽ  നടന്ന സമാപന സെഷൻ അബുദാബി ഇന്ത്യൻ സ്കൂൾ ഹെഡ് മാസ്റ്റർ ഷെയ്ഖ്‌ അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക്‌ സെന്റർ വൈസ് പ്രസിഡന്റ്‌ വി പി കെ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി എം ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ മുഖ്യപ്രഭാഷണം നടത്തി.

ഇൻഫോ സ്കിൽ ഡയറക്ടർ നസ്രിന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പ് വൈവിധ്യങ്ങളായ പരിപാടികളാൽ വ്യത്യസ്തത പുലർത്തി. കലാ കായിക മേഖലകളിൽ ആവേശം  പകർന്ന ക്യാമ്പ് ആശയവിനിമയത്തിനും കുട്ടികളിലെ അഭിരുചി കണ്ടെത്തുന്നതിനുമാണ് മുൻ‌തൂക്കം നൽകിയത്.പത്തു ദിവസങ്ങളിലായി വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് തുടങ്ങിയ സെഷനുകളും കുട്ടികളിൽ കൗതുകം പകർന്നു. എഡ്യൂക്കേഷൻ സെക്രട്ടറി ഹാഷിം ഹസ്സൻ കുട്ടി സമ്മർ ക്യാമ്പിന്റെയും വിദ്യാർത്ഥികളുടെ പങ്കാളിത്തെ കുറിച്ചും,  അവർക്കു കൊടുത്ത പരിശീലനത്തെ കുറിച്ചും വിവരിക്കുകയുണ്ടായി. 

ഇൻഫോസ്കിൽ ഡയറക്ടർ നസ്രിൻ സമ്മർ ക്യാമ്പിലൂടെ വിദ്യാർത്ഥികൾ കൈവരിച്ച പുരോഗതി രക്ഷിതാക്കളുമായി പങ്കുവെച്ചു. ട്രഷറർ ബി.സി.അബൂബക്കർ നന്ദിയും പറഞ്ഞു. മുൻ സെന്റർ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, ടി കെ അബ്ദുസലാം, അബ്ദുൽ റഹ്മാൻ തങ്ങൾ, മാനേജിങ് കമ്മറ്റി അംഗങ്ങളായ അഷ്‌റഫ്‌ ഹാജി വാരം, ഹുസൈൻ സി കെ, ജാഫർ കുട്ടിക്കോട്, മഷൂദ് നീർച്ചാൽ, സുനീർ ബാബു, കരീം കമാൽ എന്നിവർ ആശംസകൾ നേർന്നു.

സമ്മർ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും, പരിശീലകർക്കും, വോളന്റീർമാർക്കും  സമാപന സെഷനിൽ വെച്ച് ആദരിച്ചു. ഡോ.ഹസീന ബീഗം, സഫറുള്ള പാലപ്പെട്ടി, അജിൽ ബാലകൃഷ്ണൻ, മുഹമ്മദ് ബിലാൽ, അബൂബക്കർ അൽ ഖയാം ബേക്കറി, കെഎംസിസി നേതാക്കളായ അഷ്‌റഫ്‌ പൊന്നാനി, കോയ തിരുവത്ര, അനീസ് മാങ്ങാട്, അബ്ദുൽ കാദർ ഒളവട്ടൂർ, സഫീഷ് മാവേലിക്കര, സാജിദ് തിരൂർ, മൊയ്‌ദീൻ കുട്ടി കയ്യം, തുടങ്ങിയവരും നേതൃത്വം നൽകി.

Asianet News Live 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം