കേരളത്തിലേക്ക് 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ നടത്താന്‍ കെഎംസിസിക്ക് അനുമതി

By Web TeamFirst Published Jun 7, 2020, 12:44 PM IST
Highlights

യുഎഇ വിദേശകാര്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ച ശേഷം സമയക്രമം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും. 

അബുദാബി: കേരളത്തിലേക്ക് 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ നടത്താന്‍ അബുദാബി കെഎംസിസിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാകും വിമാന സര്‍വ്വീസുകള്‍. 

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് കെഎംസിസി ചാര്‍ട്ടര്‍ വിമാനങ്ങളിലും പരിഗണിക്കുക. ആദ്യ വിമാന സര്‍വ്വീസ് 11ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎംസിസി ഭാരവാഹികളെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ രേഖാമൂലമുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ്. യുഎഇ വിദേശകാര്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ച ശേഷം സമയക്രമം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

പ്രവാസി മലയാളി ആരോഗ്യ പ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു 


 

click me!