തകർപ്പൻ ഗാനങ്ങളുമായി ഗായകസംഘം വേദി നിറഞ്ഞപ്പോൾ റിയാദിലെ തണുപ്പിനിടയിലും ആഘോഷരാവ് ആവേശത്തിന്റെ ചൂടിലായി. സാജിത്ത് ഖാൻ അവതാരകനായ പരിപാടിക്ക് ആസിയയും ജിനി ജോർജും നേതൃത്വം നൽകി.

റിയാദ്: ഡോ. സുലൈമാൻ അൽ ഹബീബ് റയ്യാൻ ഹോസ്പിറ്റലിലെ മലയാളി കൂട്ടായ്മയായ 'ഹബീബ് നെക്സ'യുടെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവർഷ ആഘോഷരാവ് ആവേശത്തോടെയും സൗഹൃദാന്തരീക്ഷത്തോടെയും സംഘടിപ്പിച്ചു. ഗോരി ഫോർ ഫെസ്റ്റിവൽ ഇസ്തിറായിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടി വിവിധ കലാപ്രകടനങ്ങൾക്കും വിനോദപരിപാടികൾക്കും വേദിയായി.

ഹബീബ് ഗ്രൂപ്പിലെ ജീവനക്കാരുടെ ചടുല നൃത്തച്ചുവടുകളും ലാസ്യനടനങ്ങളും വേദിയെ വർണ്ണാഭമാക്കി. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പങ്കെടുപ്പിച്ച ഫണ്‍ ഗെയിംസ്, സ്റ്റേജ് ഗെയിംസ്, ടീം ആക്റ്റിവിറ്റികൾ പരിപാടിക്ക് പ്രത്യേക ആവേശം പകർന്നു. പങ്കെടുത്തവരുടെ സജീവ പങ്കാളിത്തം ആഘോഷരാവിന് അധിക ഊർജ്ജം നൽകി. തകർപ്പൻ ഗാനങ്ങളുമായി ഗായകസംഘം വേദി നിറഞ്ഞപ്പോൾ റിയാദിലെ തണുപ്പിനിടയിലും ആഘോഷരാവ് ആവേശത്തിന്റെ ചൂടിലായി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ സദസ്സിൽ നിന്ന് നിറഞ്ഞ കൈയ്യടി നേടി. ക്രിസ്മസ് - പുതുവർഷ സന്ദേശങ്ങളോടെ ജീവനക്കാർ പരസ്പരം ആശംസകൾ നേർന്നു.

സാജിത്ത് ഖാൻ അവതാരകനായ പരിപാടിക്ക് ആസിയയും ജിനി ജോർജും നേതൃത്വം നൽകി. ബാബു പക്കാനി, ഷൈൻ കരുനാഗപ്പള്ളി, ഷബീർ സലിം, പ്രവീൺ നാരായണൻ, സിക്കന്ദർ ഹമീദ്, അനീഷ്, ബിൻസി, പ്രിൻസി, ബോണി, ജെസീന ജസ്റ്റിൻ, ജിത, ആരോമ, വീണ വിജയൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.