അബുദാബിയില്‍ ഈ റൂട്ടുകളില്‍ ഇനി സൗജന്യ ബസ് സര്‍വ്വീസ്

Published : Jul 29, 2018, 06:24 PM ISTUpdated : Jul 30, 2018, 12:16 PM IST
അബുദാബിയില്‍ ഈ റൂട്ടുകളില്‍ ഇനി സൗജന്യ ബസ് സര്‍വ്വീസ്

Synopsis

പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രധാന ബസ്റ്റോപ്പുകളിലേക്കാണ് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നത്. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെ സൗജന്യസേവനം ലഭ്യമാവുകയും ചെയ്യും. 

അബുദാബി: തെരെഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ സൗജന്യ ബസ് സര്‍വ്വീസ് തുടങ്ങുന്ന പദ്ധതിക്ക് ഗതാഗത മന്ത്രാലയം രൂപം നല്‍കി. ആദ്യഘട്ടമായി മുസ്സഫയിലാണ് പദ്ധതി നടപ്പാക്കുന്നത്. 

പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രധാന ബസ്റ്റോപ്പുകളിലേക്കാണ് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നത്. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെ സൗജന്യസേവനം ലഭ്യമാവുകയും ചെയ്യും. രാജ്യത്തെ പൊതുഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് കൂടുതല്‍ മാറ്റങ്ങള്‍ വരുത്തും. അബുദാബിയിലെ മറ്റ് പ്രദേശങ്ങളിലേക്കുകൂടി ഇത് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോർമൂസ് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കും, വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ
താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്, ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ