വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കില്‍ ഒമാനില്‍ പിഴ

Published : Jul 29, 2018, 12:21 AM ISTUpdated : Jul 30, 2018, 12:16 PM IST
വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കില്‍ ഒമാനില്‍ പിഴ

Synopsis

ഒമാനില്‍ കൊടും ചൂടിൽ ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് റോയൽ ഒമാൻ പോലീസ് നിര്‍ദ്ദേശം നല്‍കി.

ഒമാനില്‍ കൊടും ചൂടിൽ ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് റോയൽ ഒമാൻ പോലീസ് നിര്‍ദ്ദേശം നല്‍കി.പഴയതോ , കാല പഴക്കം ചെന്ന ചെന്നതോ ആയ ടയറുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തു കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ , വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ ജാഗ്രത നിർദ്ദേശത്തിൽ ആവശ്യപെടുന്നു.

ഉയര്‍ന്ന ചൂടുമൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം ഗുരുതരമായ അപകടത്തിന് കാരണമാകും. കാലപ്പഴക്കമുള്ള ടയറുകള്‍ക്കു പകരം പുതിയ ഗുണനിലവാരമുള്ള ടയറുകള്‍ സുരക്ഷിതത്വത്തിന് വളരെ അത്യാവശ്യം ആണെന്നും അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥ മൂലം നിരത്തുകളിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും , വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടും കാലപ്പഴക്കം ചെന്ന ടയറുകള്‍ പൊട്ടുവാൻ സാധ്യതകൾ ഏറെയാണ്.

പുതിയ ഗതാഗത നിയമമനുസരിച്ചു പഴയതോ കാലപ്പഴക്കം ചെന്നതോ ആയ ടയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 100 ഒമാനി റിയാൽ പിഴ ചുമത്തും.

ഇതോടൊപ്പം ഡ്രൈവറുടെ ലൈസന്‍സില്‍ നാലു കറുത്ത പോയിന്റുകൾ രേഖപെടുത്തുമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ
ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം