ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബി; ആദ്യ പത്തില്‍ മൂന്ന് യുഎഇ നഗരങ്ങള്‍

By Web TeamFirst Published Jan 19, 2020, 6:20 PM IST
Highlights

നഗരങ്ങളിലെ കുറ്റകൃത്യ നിരക്ക്, ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ, സാധനങ്ങളുടെ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സുരക്ഷിത സൂചിക തയ്യാറാക്കിയത്. ഇതില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവായതാണ് അബുദാബിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന നേട്ടം അബുദാബിക്ക് സ്വന്തം. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 374 നഗരങ്ങളെ ഉള്‍പ്പെടുത്തി 'നമ്പിയോ' തയ്യാറാക്കിയ സുരക്ഷിത സൂചികാ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്. യുഎഇയില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നീ നഗരങ്ങളും ആദ്യ പത്തില്‍ ഇടംപിടിച്ചു.

നഗരങ്ങളിലെ കുറ്റകൃത്യ നിരക്ക്, ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ, സാധനങ്ങളുടെ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സുരക്ഷിത സൂചിക തയ്യാറാക്കിയത്. ഇതില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവായതാണ് അബുദാബിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പട്ടിക പ്രകാരം അബുദാബിയുടെ കുറ്റകൃത്യ സൂചിക 11.33 മാത്രമാണ്. എല്ലാ നഗരങ്ങളിലെയും സുരക്ഷിതത്വ സൂചിക തയ്യാറാക്കിയപ്പോള്‍ 88.67 പേയിന്റുമായാണ് അബുദാബി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

പട്ടികയില്‍ ഷാര്‍ജ അഞ്ചാം സ്ഥാനത്തും ദുബായ് എഴാം സ്ഥാനത്തുമാണ്. ഇന്ത്യയില്‍ നിന്ന് മംഗളുരുവാണ് ആദ്യ 100ല്‍ ഇടംപിടിച്ചിട്ടുള്ളത്. പട്ടികയില്‍ 37-ാം സ്ഥാനമാണ് മംഗളുരുവിന്. പാകിസ്ഥാലെ ഇസ്ലാമാബാദ് 74-ാം സ്ഥാനത്താണ്. 

click me!