അബുദാബിയില്‍ നാളെ മുതല്‍ രാത്രിസഞ്ചാര നിയന്ത്രണം പ്രാബല്യത്തില്‍

By Web TeamFirst Published Jul 18, 2021, 1:55 PM IST
Highlights

അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുക. ഈ സമയത്താണ് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അബുദാബി: അബുദാബിയില്‍ രാത്രിസഞ്ചാര നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അബുദാബി ദുരന്ത നിവാരണ അതോറിറ്റിയാണ് ജൂലൈ 19 മുതല്‍ ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രിസഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുക. ഈ സമയത്താണ് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമര്‍ജന്‍സി ജോലികളില്‍ ഏര്‍പ്പെടാന്‍ അനുമതിയുള്ളവര്‍ക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം. എന്നാല്‍ ഇതിനുള്ള പൊലീസ് പെര്‍മിറ്റ് വാങ്ങണം.  www.adpolice.gov.ae എന്ന വെബ്‌സൈറ്റിലൂടെ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!