ഒമാനില്‍ പ്രവാസികളടക്കം 345 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

By Web TeamFirst Published Jul 18, 2021, 11:07 AM IST
Highlights

131 വിദേശികള്‍ക്കുള്‍പ്പെടെ 345 തടവുകാര്‍ക്കാണ് ഒമാന്‍ ഭരണാധികാരി മോചനം നല്‍കിയത്.

മസ്കറ്റ്: ഒമാനില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 131 വിദേശികള്‍ക്കുള്‍പ്പെടെ 345 തടവുകാര്‍ക്കാണ് ഒമാന്‍ ഭരണാധികാരി മോചനം നല്‍കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!