പാലത്തിനു മുകളില്‍ സൈക്കിളുകളുമായി അഭ്യാസം; യുഎഇയില്‍ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Aug 23, 2022, 4:24 PM IST
Highlights

പാലത്തിനു മുകളില്‍ നടത്തിയ അഭ്യാസത്തിന് പുറമെ ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം, വീഡിയോയില്‍ കാണുന്ന മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് അബുദാബി പൊലീസ് നടപടി സ്വീകരിച്ചത്. 

അബുദാബി: യുഎഇയില്‍ സൈക്കിളുകളുമായി അഭ്യാസം നടത്തിയ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍. അബുദാബിയിലെ ഒരു പാലത്തിന് മുകളില്‍ നടത്തിയ അപകടകരമായ അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ തന്നെ പങ്കുവെയ്‍ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

പാലത്തിനു മുകളില്‍  നടത്തിയ അഭ്യാസത്തിന് പുറമെ ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം, വീഡിയോയില്‍ കാണുന്ന മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് അബുദാബി പൊലീസ് നടപടി സ്വീകരിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അതിന്റെ വിവരങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്‍ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. 

Read also: വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ വാഹനത്തില്‍ മദ്യക്കടത്ത്; പ്രവാസി മലയാളി വാഹന ഉടമക്കെതിരെ കേസ്

ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
ദോഹ: ദോഹയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക. 

ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45ന് മുംബൈയില്‍ എത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ച്ച് 19 വരെ ബുക്കിങ് ലഭ്യമാണെന്ന് എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ കാണിക്കുന്നുണ്ട്.

ലഭ്യമായ സ്ലോട്ടുകള്‍ അനുസരിച്ച് ഇന്ത്യക്കും ഖത്തറിനുമിടയില്‍ ദില്ലി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ ചേര്‍ക്കാന്‍ വിമാന കമ്പനി പദ്ധതിയിടുന്നുണ്ട്. കൊല്‍ക്കത്ത, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും പദ്ധതിയിലുണ്ട്.  

ടിക്കറ്റ് നിരക്ക് കുതിക്കുന്നു; യുഎഇയിലെത്താന്‍ മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിച്ച് പ്രവാസികള്‍

click me!