
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴഞ്ചേരി ഈസ്റ്റ് മിനി ഭവനില്‍ എഡ്വിന്‍ ബിജു പീറ്ററാണ് (45) മരിച്ചത്.
15 വര്‍ഷത്തോളമായി കുവൈത്തിലെ ഫഹാഹില്‍ എന്ന സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു. മുകളിലത്തെ നിലയില്‍ നിന്ന് വീണ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പിതാവ്: പി പീറ്റര്‍, മാതാവ്: മേരി, ഭാര്യ: പ്രിന്‍സി, മക്കള്‍: അല്‍ഫോന്‍സ്, ആന്‍മരിയ.
സൗദിയില്‍ മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് മലയാളി മരിച്ചു
റിയാദ്: സൗദിയില്‍ മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്ലാജില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഇസ്മായില്‍ (56) ആണ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ട് ദിവസം മുമ്പ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടം. ഭാര്യ നുസൈബ. മക്കള്‍: റിയാദ് ഖാന്‍, നിയാസ് ഖാന്‍, നിസാന, നിസാമ.
രണ്ടുവയസ്സുകാരി പ്രവാസി മലയാളി ബാലിക ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
അജ്‍മാന്‍: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്. അജ്‍മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്‍ച പള്ളിയിലേക്ക് പോകവെ അജ്‍മാന്‍ ഖബര്‍സ്ഥാന് സമീപത്തുവെച്ചാണ് വാഹാനപകടമുണ്ടായത്.
അജ്‍മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്‍ച നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് - ആമിനക്കുട്ടി. ഭാര്യ - ഹസീന. മക്കള്‍ - നാജിയ, സഫ്‍വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ്‍മാന്‍, മുസ്‍തഫ എന്നിവര്‍ സഹോദരങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ