യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

By Web TeamFirst Published Jul 19, 2022, 8:43 PM IST
Highlights

കാലാവസ്ഥ പ്രതികൂലമാവുന്ന സമയത്ത് അബുദാബിയിലെ റോഡുകളില്‍ പാലിക്കേണ്ട പരമാവധി  വേഗപരിധി ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ ദൃശ്യമാക്കുകയാണ് ചെയ്യാറുള്ളത്. 

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗ പരിധി കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

കാലാവസ്ഥ പ്രതികൂലമാവുന്ന സമയത്ത് അബുദാബിയിലെ റോഡുകളില്‍ പാലിക്കേണ്ട പരമാവധി  വേഗപരിധി ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ ദൃശ്യമാക്കുകയാണ് ചെയ്യാറുള്ളത്. അല്‍ ഐനില്‍ മഴ ലഭിച്ചെന്ന വിവരവും യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മഴയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിട്ടുമുണ്ട്.

യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിച്ചു. അടുത്ത മൂന്ന് ദിവസം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഉഷ്ണകാലമാണെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം കാരണവും രാജ്യത്ത് തുടര്‍ന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികള്‍ കാരണവുമാണ് മഴ ലഭിക്കുന്നത്. 

 

الامارات : الان هطول أمطار الخير على خطم الشكلة بمدينة العين
19_7_2022 pic.twitter.com/Isk24J4MKC

— مركز العاصفة (@Storm_centre)

Read also: ഒമാനില്‍ നിരോധിത വര്‍ണങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ പിടിച്ചെടുത്തു

അപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
മസ്‍കത്ത്: ഒമാനില്‍ റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം മാസിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി സുര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായം തേടുകയായിരുന്നു.

Read also: യുഎഇയിലെ ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 158 കിലോ ഹാഷിഷും 2,300 ലഹരി ഗുളികകളും പിടിച്ചെടുത്തു
മസ്‌കറ്റ്: ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 158 കിലോഗ്രാം ഹാഷിഷും 2,300 സൈക്കോട്രോപിക് ഗുളികകളും കഞ്ചാവും കറുപ്പും ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് റോയല്‍ ഒമാന്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗവും കോസ്റ്റ് ഗാര്‍ഡ് പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

click me!