യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകുമെന്ന് പ്രവചനം; മുന്നറിയിപ്പുമായി പൊലീസ്

Published : Mar 03, 2019, 03:30 PM IST
യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകുമെന്ന് പ്രവചനം; മുന്നറിയിപ്പുമായി പൊലീസ്

Synopsis

ദൂരക്കാഴ്ച മോശമാകുമെന്നതിനാല്‍ പരമാവധി ശ്രദ്ധയോടെ മാത്രം വാഹനമോടിക്കണം. മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് 80 കിലോമീറ്റര്‍ വരെ മാത്രമേ വേഗത പാടുള്ളൂ. 

അബുദാബി: വരുന്ന ഏതാനും ദിവസങ്ങളില്‍ യുഎഇയില്‍ കാലാവസ്ഥ മോശമാകുമെന്ന് അറിയിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും പൊടിക്കാറ്റും ഉണ്ടാവാനുള്ള സാധ്യതയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

ദൂരക്കാഴ്ച മോശമാകുമെന്നതിനാല്‍ പരമാവധി ശ്രദ്ധയോടെ മാത്രം വാഹനമോടിക്കണം. മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് 80 കിലോമീറ്റര്‍ വരെ മാത്രമേ വേഗത പാടുള്ളൂ. റോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണം. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. മോശം കാലാവസ്ഥയുള്ള സമയത്ത് റഡാറുകളിലും പരമാവധി വേഗത 80 കിലോമീറ്ററായി നിജപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എബോള പ്രതിരോധം; മുൻകരുതൽ നടപടി ശക്തം, മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി നാളെ ഫ്രാൻസിലേക്ക്; ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ബന്ധങ്ങളിൽ ചർച്ചകൾക്ക് സാധ്യത