
ദുബായ്: വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 1.7 ടണ്‍ മത്സ്യം പിടിച്ചെടുത്തു. മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ദുബായ് മുനിസിപ്പിലിറ്റിയുമായി സഹകരിച്ച് യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് മിന്നല്‍പരിശോധന നടത്തിയത്.
മത്സ്യം പിടിച്ചെടുത്തതിനൊപ്പം കടയുടമകള്‍ക്കും മത്സ്യബന്ധം നടത്തിയവര്‍ക്കും മത്സ്യം എത്തിച്ചവര്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിശ്ചിത വലിപ്പമെത്താതെ പിടിച്ച മീനുകള്‍ സ്രാവുകളെ പിടിക്കാന്‍ നിയന്ത്രണമുള്ള സമയമായതിനാല്‍ മാര്‍ക്കറ്റിലെത്തിയ സ്രാവുകള്‍ തുടങ്ങിയവയൊക്കെയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനായി സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി. രാജ്യത്തെ പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായിരുന്നു പരിശോധനയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam