ഉയർന്നു പൊങ്ങി ഫ്ലൈയിങ് ടാക്സി; അബുദാബിയിൽ പരീക്ഷണപ്പറക്കൽ വിജയകരം

Published : Jul 03, 2025, 03:36 PM IST
flying taxi

Synopsis

അമേരിക്ക ആസ്ഥാനമായ ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റമെന്‍റ് ഓഫീസും ചേർന്നാണ് പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. 

അബുദാബി: ദുബൈക്ക് പിന്നാലെ പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബിയും. അൽ ബതീൻ എക്സിക്യുട്ടിവ് എയർപോർട്ടിലാണ് പരീക്ഷണപ്പറക്കൽ വിജയകരമായി നടന്നത്. 

അമേരിക്ക ആസ്ഥാനമായ ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റമെന്‍റ് ഓഫീസും ചേർന്നാണ് വിജയകരമായി ഇത് പൂർത്തിയാക്കിയത്. പദ്ധതി അടുത്ത വർഷം സർവ്വീസ് തുടങ്ങാനാണ് തീരുമാനം. കാലാവസ്ഥ കൂടി മനസ്സിലാക്കുന്നതിന് ഈ വേനലിൽ ഉടനീളം വിവിധ പരീക്ഷണപ്പറക്കലുകൾ നടക്കും. പൊടി, ചൂട്, ഹ്യുമിഡിറ്റി എന്നിവ പരിശോധിക്കും. വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് എന്നിവ വിജയകരമായിരുന്നു. 

2027ൽ ഐനിൽ പറക്കും ടാക്സികളുടെ നിർമ്മാണവും തുടങ്ങും. കൂടുതൽ സർവ്വീസുകൾ ഏർപ്പാടാക്കി നിരക്ക് കുറയ്ക്കുന്നതായിരിക്കും അബുദാബിയുടെ സമീപനം. അ​ബുദാ​ബി​യി​ലും യുഎഇ​യി​ലും എ​യ​ര്‍ ടാ​ക്‌​സി​ക​ള്‍ വാ​ണി​ജ്യ​ ത​ല​ത്തി​ല്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി ന​ട​പ​ടി​ക​ളി​ല്‍ ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​തെ​ന്ന് അ​ബുദാബി നി​ക്ഷേ​പ ഓ​ഫി​സി​ലെ ഓ​ട്ടോ​ണ​മ​സ് മൊ​ബി​ലി​റ്റി ആ​ന്‍ഡ് റോ​ബോ​ട്ടി​ക്‌​സ് മേ​ധാ​വി ഉ​മ്രാ​ന്‍ മാ​ലി​ക് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിദ്ദയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി
ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു