പ്രവാസികൾക്ക് വലിയ ആശ്വാസം; അബുദാബി അധികൃതരുടെ അടിയന്തര നടപടി, ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ല

Published : Jun 02, 2026, 02:39 PM IST
Abu Dhabi

Synopsis

അബുദാബിയിൽ വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചു. അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ് പ്രകാരമാണിത്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

അബുദാബി: അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്. ജൂൺ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. നിലവിൽ മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

പുതിയ ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ

നിലവിലുള്ള എല്ലാ പാർപ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകൾ പുതുക്കുമ്പോൾ ഒരു ദിർഹം പോലും വർധിപ്പിക്കാൻ പാടില്ല. മുൻപ് വാടകയ്ക്ക് നൽകിയിരുന്ന ഒരു ഫ്ലാറ്റോ ഓഫീസോ പുതിയൊരാൾക്ക് വാടകയ്ക്ക് നൽകുമ്പോഴും, മുൻപത്തെ കരാറിലെ അതേ തുക മാത്രമേ ഈടാക്കാവുന്നൂ. വില വർധിപ്പിക്കാൻ പാടില്ല. താല്ക്കാലികമായി ഏർപ്പെടുത്തിയ ഈ നിയന്ത്രണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർക്കിംഗ് ഏരിയയിൽ ഗോഡൗൺ, പുറത്തിറങ്ങിയത് രണ്ട് ബംഗ്ലാദേശ് സ്വദേശികൾ; പരിശോധനയിൽ ഗുരുതര നിയമലംഘനം, ലൈസൻസില്ലാതെ റെസ്റ്റോറന്‍റ്
ഹജ്ജ് കർമങ്ങൾ നി‍ർവഹിക്കാനായി സൗദിയിലെത്തിയ രണ്ട് മലയാളി തീർത്ഥാടകർ മക്കയിൽ മരിച്ചു