എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക, നിയമലംഘകർക്കെതിരെ കടുത്ത നടപടി, മുന്നറിയിപ്പുമായി അബുദാബി

Published : Mar 18, 2025, 03:26 PM IST
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക, നിയമലംഘകർക്കെതിരെ കടുത്ത നടപടി, മുന്നറിയിപ്പുമായി അബുദാബി

Synopsis

എമര്‍ജന്‍സി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴയീടാക്കുന്നതായിരിക്കും

അബുദാബി: യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി.`എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക' എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അപകടം, തീപിടുത്തം തുടങ്ങിയ സാഹചര്യങ്ങളിൽ കൃത്യ സമയത്ത് എമർജൻസി വാഹനങ്ങൾ സംഭവം നടന്നയിടങ്ങളിൽ എത്തുന്നത് ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ കാമ്പയിനുകൾ നടത്തുന്നത്. യുഎഇയിലെ നിയമപ്രകാരം, ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴയീടാക്കുന്നതായിരിക്കും. ആറ് ബ്ലാക്ക് പോയന്റുകൾ ചുമത്തുകയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. 

അതേസമയം, കനത്ത മഴ, ദുരന്തങ്ങൾ പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ​ഗതാ​ഗതം നിയന്ത്രിക്കുന്നതിൽ നിന്നും അധികാരികളെ തടസ്സപ്പെടുത്തിയാൽ 1000 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയന്റുകൾ ചുമത്തുകയും ചെയ്യും. കൂടാതെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും കാമ്പയിനിൽ അറിയിച്ചു. ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കാതിരിക്കുന്നത് മൂലം അപകടങ്ങള്‍, തീപ്പിടുത്തം എന്നിവ ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍ കാലതാമസം ഉണ്ടാക്കുന്നതായിരിക്കും.

read more: മുൻ കുവൈത്ത് പ്രവാസി ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ