മുൻ കുവൈത്ത് പ്രവാസി ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി

Published : Mar 18, 2025, 02:11 PM ISTUpdated : Mar 18, 2025, 02:20 PM IST
മുൻ കുവൈത്ത് പ്രവാസി ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി

Synopsis

കൊല്ലം സ്വദേശിനിയാണ്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് ആയിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ.പ്രശാന്തി ദാമോദരൻ (46) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് ആയിരുന്നു. നാല് വർഷമായി അർബുദ രോ​ഗത്തിന് ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് നാട്ടിലെത്തുകയും തുടർ ചികിത്സ നടത്തിവരികയുമായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. കുവൈത്തിലെ കലാ സാംസ്കാരിക രം​ഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരുന്ന സന്തോഷ് ആണ് ഭർത്താവ്. മകൾ ഭൂമിക സന്തോഷ് സാൽമിയ ഐസിഎസ്കെയിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

read more: ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം