
കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുള്ള പ്രദേശത്ത് കത്തി ഉപയോഗിച്ച് ഒരു പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുവൈത്ത് സ്വദേശിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൊലപാതകം നടന്ന സ്ഥലത്ത് പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് എത്തുകയും മൃതദേഹം പരിശോധിക്കുകയും ചെയ്തു.
തുടർന്ന്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും ഫോറൻസിക് മെഡിസിൻ ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും വിളിച്ചുവരുത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ