ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച മാംസം ഓസ്‌ട്രേലിയൻ ലേബലിൽ വിറ്റതായി കണ്ടെത്തൽ; ഇറച്ചിക്കട അടച്ചുപൂട്ടി, നിയമനടപടിയുമായി കുവൈത്ത്

Published : Dec 14, 2025, 06:13 PM IST
seized meat

Synopsis

ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച മാംസം ഓസ്ട്രേലിയയിൽ നിന്നെന്ന ലേബലിൽ വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഷുവൈഖ് ഇൻഡസ്ട്രിയലിലെ ഒരു ഇറച്ചിക്കട അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച ആട്ടിറച്ചിയിൽ തെറ്റായ ലേബൽ രേഖപ്പെടുത്തിയതിനെതിരെ കുവൈത്തിൽ നിയമനടപടി. രാജ്യത്തെക്കുറിച്ച് തെറ്റായ ലേബൽ നൽകിയതിന് ഷുവൈഖ് ഇൻഡസ്ട്രിയലിലെ ഒരു ഇറച്ചിക്കട പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

സ്ഥാപനം ന്യൂസിലാൻഡ് മാംസം മുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾ എന്ന് ലേബൽ ചെയ്ത പെട്ടികളിൽ വീണ്ടും പാക്ക് ചെയ്ത് വിറ്റതായി പി.എ.എഫ്.എൻ. റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ നിരവധി ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. മാംസത്തിൻ്റെ സ്വാഭാവിക ഗുണങ്ങൾ മാറിയതിനെ തുടർന്ന് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത മാംസം വിൽപ്പനയ്ക്ക് വെച്ചു എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം, ആയിരത്തിലേറെ പ്രസാധകർ, വിലക്കിഴിവുള്ള പുസ്തകങ്ങളുടെ വിൽപന പൊടിപൊടിക്കുന്നു
മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി