ബഹ്റൈനിൽ നികുതി വെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങള്‍ക്ക് പൂട്ട്

By Web TeamFirst Published Feb 3, 2023, 6:18 PM IST
Highlights

സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിച്ചുവെന്നതിന് പുറമെ പിഴയും ശിക്ഷയായി നല്‍കിയിട്ടുണ്ട്. പല സ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംശയത്തിന്‍റെ നിഴലിലായ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ട്. 

മനാമ: ബഹറൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ വകുപ്പില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി പൂട്ട് വീണു. മൂല്യവര്‍ധിത നികുതിയുമായി (വാറ്റ്) ബന്ധപ്പെട്ട് പോയ വര്‍ഷത്തില്‍ മാത്രം കണ്ടെത്തിയത് 1700ഓളം നിയമലംഘനങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. 

സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിച്ചുവെന്നതിന് പുറമെ പിഴയും ശിക്ഷയായി നല്‍കിയിട്ടുണ്ട്. പല സ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംശയത്തിന്‍റെ നിഴലിലായ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ട്. 

നിയമലംഘനങ്ങള്‍ കണ്ടെത്താൻ നാഷണല്‍ റവന്യൂ ബ്യൂറോ പല സര്‍ക്കാര്‍ ഏജൻസികളുമായി ചേര്‍ന്ന് മൂവായിരത്തിലധികം പരിശോധനകള്‍ പോയ വര്‍ഷം നടത്തിയിരുന്നു. ഈ പരിശോധനകളെ തുടര്‍ന്ന് നികുതി വെട്ടിപ്പ് നടത്തിയെന്ന് ഉറപ്പാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ ഇവര്‍ നിയമനടപടി സ്വീകരിക്കുകയും ക്രമിനല്‍ നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തതിരിക്കുകയാണ്. 

വാറ്റ് ലംഘനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും എത്ര നികുതിയാണോ വെട്ടിച്ചത് അതിന്‍റെ മൂന്നിരട്ടി പിഴയുമാണ് ചുമത്തുന്നത്. എക്സൈസ്നിയമലംഘനം നടത്തിയാല്‍ തീരുവ വെട്ടിച്ച തുകയുടെ ഇരട്ടിയും ഒരു വര്‍ഷത്തെ തടവുമാണ് ശിക്ഷയായി വരുന്നത്. 

'വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍'

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് അസിസ്റ്റഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്‍റ് (NAME) എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ബജറ്റിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഓരോ പ്രവാസി തൊഴിലാളിക്കും വര്‍ഷത്തില്‍ പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പദ്ധതിയിലെ വാഗ്ദാനം. ഇതിനായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. 

മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പിനാവശ്യമായ പുതിയ നൈപുണ്യ വികസനപദ്ധതികള്‍ ആവിഷ്കരിച്ച് അത് നടപ്പിലാക്കുന്നതിനും 84. 60 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

Also Read:- 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

click me!