625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

By Web TeamFirst Published Feb 3, 2023, 4:20 PM IST
Highlights

ഈ തസ്‍തികകളില്‍ നേരത്തെ ജോലി ചെയ്‍തിരുന്നവരുടെ സേവന കാലാവധി അവസാനിച്ച ശേഷം അവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കുന്നതിനുള്ള നിയമപരമായ കാലവധി അവസാനിക്കുന്നത് വരെ നിയമനം വേണ്ടെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സിവില്‍ സര്‍വീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

77 ഡോക്ടര്‍മാര്‍, 485 സ്റ്റാഫ് നഴ്സുമാര്‍, 52 ടെക്നീഷ്യന്മാര്‍, 11 ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ ഒഴിവുകളിലാണ് പ്രവാസികളെ നിയമിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ തസ്‍തികകളില്‍ നേരത്തെ ജോലി ചെയ്‍തിരുന്നവരുടെ സേവന കാലാവധി അവസാനിച്ച ശേഷം അവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കുന്നതിനുള്ള നിയമപരമായ കാലവധി അവസാനിക്കുന്നത് വരെ നിയമനം വേണ്ടെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഇതിന് പുറമെ ആരോഗ്യ മന്ത്രാലയത്തിന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്ന ബജറ്റ് സംബന്ധമായ വിവരങ്ങള്‍ ലഭ്യമായ ശേഷം ഈ തസ്‍തികകള്‍ തുടരാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് പ്രവാസികളുടെ നിയമനത്തിന് അനുമതി നല്‍കിയത്.

Read also: പ്രവാസികളെ കുഴയ്ക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് മറികടക്കാന്‍ ബജറ്റില്‍ പുതിയ നിര്‍ദേശം

click me!