
അബുദാബി: ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണറിനുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്). 'അപ്പര്‍ സഖൂം' എണ്ണപ്പാടത്താണ് അഡ്‌നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണര്‍ കുഴിച്ചത്.
15,240 മീറ്റര്‍ നീളമാണ് കിണറിനുള്ളത്. ഈ ഇനത്തില്‍ 2017ല്‍ റഷ്യ സ്ഥാപിച്ച 15,000 മീറ്റര്‍ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോര്‍ഡാണ് യുഎഇ മറികടന്നത്. പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്‌നോക് അറിയിച്ചു.
Read More - യുഎഇയിലെ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി സ്വന്തമാക്കി മുകേഷ് അംബാനി
ദുബൈ: ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി മുകേഷ് അംബാനിക്ക് സ്വന്തം. 1353 കോടിയോളം രൂപ നൽകിയാണ് അംബാനി ദുബായ് പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത്. കുവൈത്തിലെ പ്രമുഖ വ്യവസായിയായ മുഹമ്മദ് അല്‍ശയ എന്നായാളുടെ ഉടമസ്ഥതയിലായിരുന്ന ബീച്ച് സൈഡ് വില്ലയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More - യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം
ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിത്. ഇക്കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മുകേഷ് അംബാനി തിരുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു വില്ലയുടെ കൈമാറ്റം. നേരത്തെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ 650 കോടി രൂപ ചെലവഴിച്ച് മുകേഷ് അംബാനി മറ്റൊരു ആഡംബര വസതി സ്വന്തമാക്കിയിരുന്നു. പത്ത് ബെഡ്റൂമുകളും പ്രൈവറ്റ് ബീച്ചും അടക്കമുള്ള സൗകര്യങ്ങളാണ് ഈ വസതിയിലുള്ളത്. ദുബൈയിലെ പാം ജുമൈറയില്‍ 1353 കോടിയുടെ ഭൂമി ഇടപാട് നടന്നതായി ഈയാഴ്ച ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ ആരൊക്കെ തമ്മിലായിരുന്നു ഈ ഇടപാടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ദുബൈയിലെ ഏറ്റവും വിലയേറിയ ആഡംബര വില്ല സ്വന്തമാക്കിയത് മുകേഷ് അംബാനിയാണെന്ന വിവരം പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam